An ISO 9001:2000 Certified Company

Tenders

പൂര്‍ണ്ണമായും കേരള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു പൊതുമേഖലാ സ്ഥാപനമാണ് മലബാര്‍ സിമന്റ്‌സ്. ഈ കമ്പനിയുടെ സിമന്റ് ഉന്നത ഗുണനിലവാരമുള്ളതാണെന്ന് കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ഉപഭോക്താക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. ഉല്‍പന്നത്തിന്റെ ഗുണം മെച്ചപ്പെടുത്തുകയെന്നത് മലബാര്‍ സിമന്റ്‌സിന്റെ ഒരു തത്ക്കാലിക വിപണന തന്ത്രമല്ല, മറിച്ച് സ്ഥാപനത്തെ പരമോന്നതിയിലെത്തിയ്ക്കാനുള്ള ത്വരയാണ്. ഏറ്റവും നല്ല അസംസ്‌കൃത വസ്തുക്കള്‍ ശാസ്ത്രീയമായി തെരഞ്ഞെടുക്കുന്നതോടെ ഞങ്ങളുടെ ലക്ഷ്യം ആരംഭിക്കുന്നു. അസംസ്‌കൃത വസ്തുക്കള്‍ മിശ്രണം ചെയ്യുന്നതിലും, ക്ലിങ്കര്‍ ഉല്‍പാദനത്തിലും, സിമന്റ് ഉല്‍പാദനത്തിലും, അവസാനം അത് പായ്ക്ക് ചെയ്യുന്നതിലും വരെ ശക്തമായ ഗുണ നിയന്ത്രണം ഉറപ്പുവരുത്തുന്നു. ഈര്‍പ്പം, ആര്‍ദ്രത എന്നിവ മൂലം ഉല്‍പാദന സമയത്തുള്ള ബലം നഷ്ടപ്പെടാതെ വെറും 12 മണിക്കൂറുകള്‍ക്കകം കേരളത്തിലെവിടേയും സിമന്റ് എത്തിക്കുവാന്‍ മലബാര്‍ സിമന്റ്‌സിനു മാത്രമാണ് സാധിക്കുന്നത്.

അടിസ്ഥാന നിര്‍മ്മാണ വസ്തുവായ സിമന്റ് ഉല്‍പാദിപ്പിച്ച് വിതരണം ചെയ്തുകൊണ്ട് മലബാര്‍ സിമന്റ്‌സ് സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുന്നു. ഈര്‍പ്പം, ആര്‍ദ്രത എന്നിവ മൂലം ഉല്‍പാദന സമയത്തുള്ള ബലം നഷ്ടപ്പെടാതെ വെറും 12 മണിക്കൂറുകള്‍ക്കകം കേരളത്തിലെവിടേയും സിമന്റ് എത്തിക്കുവാന്‍ മലബാര്‍ സിമന്റ്‌സിനു മാത്രമാണ് സാധിക്കുന്നത്.   പ്രതിവര്‍ഷം 6.6 ലക്ഷം ടണ്‍ സിമന്റാണ് വാളയാര്‍ പ്ലാന്റിലെ ഉല്‍പാദന ശേഷി. കമ്പനിയുടെ വികസന പരിപാടിയുടെ ഭാഗമായി 2003 ആഗസ്റ്റില്‍ ചേര്‍ത്തലയില്‍ 2 ലക്ഷം ടണ്‍ ഉല്‍പാദന ശേഷിയുള്ള ഒരു ഗ്രൈന്‍ഡിംഗ് യൂണിറ്റ് സ്ഥാപിക്കുകയുണ്ടായി. അങ്ങിനെ കമ്പനിയുടെ മൊത്തം ഉല്‍പാദനശേഷി 8.6 ലക്ഷം ടണ്ണായി ഉയര്‍ന്നു.